കോള കുടിച്ചാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രമന്ത്രി
ദില്ലി: വിവാദത്തില്‍ കുടുങ്ങി പല സംസ്ഥാനങ്ങളിലും നിരോധന ഭീഷണി നേരിടുന്ന കോളയെ രക്ഷിക്കാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കോളകളില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി ഉണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതെന്ന് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് പാര്‍ലമെന്റില്‍ അറിയിച്ചു.
മുമ്പും കോളകളെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിധം മുന്നോട്ടുവന്നിരുന്നു. കോളകളില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി ഉണ്ടെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് കണ്ടെത്തിയ സാഹചര്യത്തിലാണ് കോള കമ്പനികള്‍ക്ക് ക്ലീന്‍ ചിട്ടുമായി കേന്ദ്രം വീണ്ടും മുന്നോട്ടുവന്നിരിക്കുന്നത്.
213 സാമ്പിളുകള്‍ സര്‍ക്കാര്‍ ശേഖരിച്ചെന്നും ഗുജറാത്തിലും മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ലബോട്ടറിയിലും നടത്തിയ പരിശോധനകളില്‍ സുരക്ഷിതമായ അളവില്‍ മാത്രമേ കീടനാശിനികളുടെ അംശം കോളകളിലൂള്ളൂവെന്ന് കണ്ടെത്തിയതായും രാംദാസ് പറഞ്ഞു.
അതേ സമയം കേന്ദ്രമന്ത്രി കോള കമ്പനികളുടെ വാദം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിനും കോള കമ്പനികള്‍ക്കു വേണ്ടിയാണ് നില കൊള്ളുന്നതെന്നും സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ സുനിത നാരായണ്‍ പറഞ്ഞു.












Click it and Unblock the Notifications