ഭാര്യക്ക് 17, ഭര്‍ത്താവിന് 75
പൂര്‍ണിയ: ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എഴുപത്തിയഞ്ചുകാരനായ വൃദ്ധന്‍ വിവാഹം ചെയ്തു. വധു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിട്ടും അധികൃതര്‍ ഇതുവരെ പ്രശ്നത്തില്‍ ഇടപെട്ടില്ല.
എഴുപത്തഞ്ചുകാരനായ യാസിന്‍ അന്‍സാരിയാണ് പതിനേഴുകാരിയായ റുബീയാന ഖാതുനെ വിവാഹം ചെയ്തത്. യാസിന്റെ രണ്ടാമത്തെ ഭാര്യയാണ് റുബീയാന. വിവാഹത്തെ കുറിച്ച് കേട്ടതിനു ശേഷം യാസിന്റെ ആദ്യഭാര്യ എഴുപതുകാരിയായ മെഹ്റുന്നിസയ്ക്ക് ഹൃദയാഘാതമുണ്ടായി.
അതേ സമയം തനിക്ക് ഭര്‍ത്താവിനോടുള്ളത് യഥാര്‍ഥ സ്നേഹമാണെന്ന് പുതിയ ഭാര്യ റൂബിയാന പറയുന്നു. യാസിന്റെ വിവാഹാഭ്യര്‍ഥന താന്‍ അംഗീകരിക്കുകയായിരുന്നുവെന്നും റൂബിയാന പറഞ്ഞു.
അതേ സമയം റൂബിയാനയുടെയും യാസിന്റെയും കുടുംബങ്ങള്‍ക്ക് ഈ വിവാഹത്തോട് യോജിപ്പില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് യാസിനെ വിവാഹം ചെയ്യാന്‍ താന്‍ മകളെ അനുവദിച്ചതെന്ന് റൂബിയാനയുടെ അച്ഛന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നിയമലംഘനമാണെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതി ലഭിക്കാതെ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.












Click it and Unblock the Notifications