കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ തെളിവ് നല്‍കും: ജനാര്‍ദ്ദന റെഡ്ഢി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ ജി.ജനാര്‍ദ്ദന റെഡ്ഢി.

അതേ സമയം മന്ത്രി സി.ചെന്നിഗപ്പ ബെല്ലാരിയിലെ ഖനി ഉടമകളില്‍ നിന്നു കോഴ വാങ്ങുന്നതിന്റെ സിഡിയും കോഴ തുക ഏതു ബാങ്കിലിടണമെന്ന് കുമാരസ്വാമി നിര്‍ദേശിക്കുന്നതിന്റെ ഓഡിയോ സിഡിയും കൈയിലുണ്ടെന്ന് അവകാശപ്പെട്ട ജനാര്‍ദ്ദന റെഡ്ഢിക്ക് അവ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കാനായില്ല.

എന്നാല്‍ ചില ഖനി ഉടമകളും ഇരുമ്പയിര് കയറ്റുമതിക്കാരും തമ്മില്‍ സംസാരിക്കുന്നതിന്റെ സിഡിയാണ് അദ്ദേഹം പുറത്തുവിട്ടത്. ഇതില്‍ മുഖ്യമന്ത്രിക്ക് കോഴ നല്‍കാന്‍ തങ്ങള്‍ എങ്ങനെയാണ് നിര്‍ബന്ധിതരായെന്ന കാര്യം കയറ്റുമതിക്കാര്‍ പറയുന്നുണ്ട്.

150 കോടി രൂപ ഖനി ഉടമകളില്‍ നിന്ന് കുമാരസ്വാമി വാങ്ങിയിട്ടുണ്ടെന്നും തന്റെ ആരോപണം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ജനാര്‍ദ്ദനറെഡ്ഢി പറഞ്ഞു.

ഭാര്യാസഹോദരി കവിതയുടെ അക്കൗണ്ടിലൂടെ കുമാരസ്വാമി വന്‍തുകയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ചെക്ക് നമ്പരുകള്‍ വാര്‍ത്താസമ്മേളനത്തില്‍ റെഡ്ഢി ഹാജരാക്കി. കവിതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെട്ടയുടനെ ദേവഗൗഡയുടെ ബന്ധുക്കളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങി. കവിത തന്റെ അമ്മ ജയാമ്മയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി ചെക്ക് നമ്പരുകള്‍ തെളിയിക്കുന്നുണ്ടെന്ന് റെഡ്ഢി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X