ടിആര്‍എസ് നേതാവ് അനിശ്ചിതകാല നിരാഹാരം തുടങ്ങി
ദില്ലി: പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആവശ്യവുമായി തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് കെ.ചന്ദ്രശേഖര റാവു ബുധനാഴ്ച മരണം വരെ നിരാഹാരം തുടങ്ങി.
പ്രത്യേക തെലുങ്കാന സംസ്ഥാനം എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ടിആര്‍എസ് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ചതിനു പിന്നാലെയാണ് ഇത്.
ബുധനാഴ്ച തെലുങ്കാന പ്രശ്നത്തെ ചൊല്ലി ടിആര്‍എസ് എംപിമാര്‍ ലോക്സഭയില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവച്ചു.












Click it and Unblock the Notifications