Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.കെ.അയ്യപ്പപ്പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള കവി ഡോ.കെ.അയ്യപ്പപ്പണിക്കര്‍ (76) അന്തരിച്ചു. ബുധനാഴ്ച ഉച്ചക്കു ശേഷം 3.30ഓടെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രില്‍ 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശം ചുരുങ്ങിവരുന്ന അസുഖമായിരുന്നു അദ്ദേത്തിന് ഉണ്ടായിരുന്നത്. അപൂര്‍വമായ രോഗമാണിത്.

കഴിഞ്ഞ മൂന്ന് മാസമായി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മലയാള കാവ്യഭാഷയെ ആധുനീകരിക്കുന്നതിലും കവിതയുടെ പ്രമേയങ്ങളെ പരമ്പരാഗതമായ കെട്ടുപാടുകളില്‍ നിന്ന് മുക്തമാക്കുന്നതിലും അയ്യപ്പപ്പണിക്കരുടെ കവിതകള്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയെ മലയാള കവിതയുടെ ആധുനികതയുടെ തുടക്കമായാണ് സാഹിത്യചരിത്രം അടയാളപ്പെടുത്തിയിട്ടുള്ളത്.

16-ാം വയസിലാണ് അയ്യപ്പപ്പണിക്കരുടെ ആദ്യകവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. സാഹിത്യ നിരൂപണത്തിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തില്‍ പത്മശ്രീ അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി. നിരവധി കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അയ്യപ്പപണിക്കര്‍ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+