വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു
കല്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു. കര്‍ഷകനായ നമ്പ്യാര്‍കുന്ന് കല്ലൂര്‍കുന്ന് ചന്ദ്രന്‍ (45) ആണ് ഏറ്റവുമൊടുവില്‍ ആത്മഹത്യ ചെയ്തത്. ചന്ദ്രനെ വീട്ടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃഷിക്കായി വാങ്ങിയ ഏകദേശം 75,000 രൂപയുടെ വായ്പ ചന്ദ്രന്‍ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. കടബാധ്യത മൂലം ചന്ദ്രന്‍ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആകെ എട്ട് സെന്റ് ഭൂമി മാത്രമേ ചന്ദ്രന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ചന്ദ്രന് ഭാര്യയും രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications