തസ്ലിമയുടെ സന്ദര്‍ശനത്തിനെതിരെ ജമായത്ത് കൗണ്‍സില്‍
തിരുവനന്തപുരം: വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ കേരള സാഹിത്യ അക്കാദമിയില്‍ പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തുന്നതിനെതിരെ കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍.
സ്വകാര്യ പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്ന തസ്ലിമയുടെ കൃതികളുടെ മലയാള പരിഭാഷയുടെ പ്രസാധന ചടങ്ങില്‍ തസ്ലിമയെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് കൗണ്‍സില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോട് ആവശ്യപ്പെട്ടു.
എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ഒരു സമുദായത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പടുെത്തുന്ന ഒരു വ്യക്തിയെ സര്‍ക്കാര്‍ അതിഥിയായി സ്വീകരിക്കരുതെന്ന് ജമാ അത്തെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ.പൂക്കുഞ്ഞു പറഞ്ഞു.












Click it and Unblock the Notifications