ശക്തികുളങ്ങരയില്‍ സംഘര്‍ഷം: നാല് പേര്‍ക്ക് വെട്ടേറ്റു
കൊല്ലം: ശക്തികുളങ്ങരയില്‍ ഇരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ശക്തികുളങ്ങര തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെയാണ് സംഘര്‍ഷം ഉണ്ടായത്. വാക് തര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം പെട്രോള്‍ ബോംബേറിലും ആയുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടന്നതിലും കലാശിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശക്തികുളങ്ങരയില്‍ ഹര്‍ത്താല്‍ ആചരിക്കും.












Click it and Unblock the Notifications