പ്രത്യേക മന്ത്രിസഭായോഗം തുടങ്ങി
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭായോഗം തിരുവനന്തപുരത്തു തുടങ്ങി.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ രാവിലെ ഒമ്പത് മണിക്കാണ് യോഗം ആരംഭിച്ചത്. രാവിലെയും ഉച്ചക്കു ശേഷവുമായി രണ്ടു സെഷനുകളിലായിട്ടാണ് യോഗം നടക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് യോഗം സമാപിക്കുന്നത്.
വിമാനത്തില്‍ വച്ച് സഹയാത്രികയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോസഫ് വിവാദം യോഗം ഉച്ചയ്ക്കു ശേഷം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications