കസ്റഡിയില്‍ ലിംഗം മുറിച്ച് ആത്മഹത്യക്ക് ശ്രമം
തിരുവനന്തപുരം: കസ്റഡിയില്‍ കഴിയുകയായിരുന്ന മധ്യവയസ്കന്‍ ലിംഗം മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ കസ്റഡിയില്‍ കഴിയുകയായിരുന്ന കൊച്ചുസോമന്‍ എന്ന സോമന്‍ (47) ആണ് ആത്മഹത്യക്കു ശ്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് പരിസരവാസികളെ ഭീഷണിപ്പെടുത്തിയതിന് മുട്ടത്തറ സ്വദേശിയായ സോമനെ പൊലീസ് അറസ്റ് ചെയ്തത്. വായില്‍ ഒളിപ്പിച്ചുവച്ച റേസര്‍ ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ആത്മഹത്യക്കു ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications