സംവരണ സമരം: ഡോക്ടര്‍മാരും പൊലീസും ഏറ്റുമുട്ടി
ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പൊലീസുമായി ഏറ്റുമുട്ടി.
പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. സംവരണത്തില്‍ പ്രതിഷേധിച്ച് 850 ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച കൂട്ട അവധിയിലാണ്.
പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇന്ത്യാ ഗേറ്റില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ഭഗവന്‍ദാസ് റോഡിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്.
പ്രശ്നത്തില്‍ സുപ്രിം കോടതി ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സംവരണ ബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പാക്കാനിരിക്കെയാണ് വിദ്യാര്‍ഥികള്‍ സമരം പുനരാരംഭിച്ചത്.












Click it and Unblock the Notifications