ഐഐഎമ്മില്‍ സൈനിക ഓഫീസര്‍മാര്‍ക്ക് കോഴ്സ്
അഹമ്മദാബാദില്‍: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്-അഹമ്മദാബാദില്‍ (ഐഐഎം-എ) സൈനിക ഓഫീസര്‍മാര്‍ക്ക് ബിസിനസ് മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു.
ആര്‍മിയിലും നേവിയിലും എയര്‍ ഫോഴ്സിലും സര്‍വീസില്‍ തുടരുന്നവര്‍ക്കു പുറമെ വിരമിച്ച സൈനിക ഓഫീസര്‍മാര്‍ക്കും കോഴ്സിന് ചേരാം. ഒക്ടോബറിലാണ് കോഴ്സ് ആരംഭിക്കുന്നത്. ഔദ്യോഗിക ജീവിതം അവസാനിച്ചതിനു ശേഷം തങ്ങളുടെ അനൗദ്യോഗിക ജീവിതത്തിന് അടിത്തറയിടുന്നതിന് ഓഫീസര്‍മാരെ സഹായിക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.
പ്രതിരോധ മന്ത്രാലയത്തിന്റെ റിസെറ്റില്‍മെന്റ് ഡയറക്ടറേറ്റ് ജനറലിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍സ്റിറ്റ്യൂട്ട് ആറു മാസത്തെ ഫുള്‍ടൈം കോഴ്സിന് രൂപം നല്‍കിയിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് കോഴ്സ്. ആദ്യത്തെ രണ്ടു ഘട്ടങ്ങളില്‍ എക്കണോമിക്സ്, മാര്‍ക്കറ്റിംഗ്, ഫൈനാന്‍സ്, അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങളിലായി 17 ഉപ കോഴ്സുകളുണ്ടാകും. മൂന്നാമത്തെ ഘട്ടം ഓപ്ഷണലാണ്. ക്ലാസ് റൂം പഠനത്തിനു പുറമെ വ്യവസായങ്ങള്‍ സന്ദര്‍ശിക്കുകയും മറ്റുമുണ്ടാകും.
ആദ്യത്തെ ബാച്ചിനായി 60 പേരെ പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications