മദനിയുടെ ജാമ്യാപേക്ഷ 31 ലേക്ക് മാറ്റി
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയും പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചെന്നൈ ഹൈക്കോടതി ആഗസ്ത് 31ലേക്ക് മാറ്റി.
മൂന്നാം തവണയാണ് ജാമ്യാപേക്ഷയിലുള്ള വിചാരണ മാറ്റിവയ്ക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മദനി പ്രതിയായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിന്റെ അന്തിമ വിധി വരുമെന്നതിനാല്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. അതേ സമയം ജയിലില്‍ മദനിക്ക് നല്‍കുന്ന ചികിത്സയില്‍ പോരായ്മകളുണ്ടെന്ന് മദനിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications