വൃദ്ധനെ മകന്‍ ശ്മശാനത്തില്‍ ഉപേക്ഷിച്ചു
സുന്ദര്‍ഗഡ്: പ്രായത്തിന്റെ അവശതകള്‍ നേരിടുന്ന എഴുപത്തഞ്ചുകാരനെ മകന്‍ ശ്മശാനത്തില്‍ ഉപേക്ഷിച്ചു. ഒറീസയിലെ സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം.
ആറ് മക്കളുള്ള ദേബാനന്ദ സാഹു കാലില്‍ ഏറെ കാലമായി ഉണങ്ങാത്ത മുറിവുമായി ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞയാഴ്ച സാഹുവിനെ ശ്മശാനത്തില്‍ കൊണ്ടുവന്ന രണ്ടാമത്തെ മകന്‍ ഇനി അവിടെ കഴിഞ്ഞോളണമെന്ന് സാഹുവിനോട് പറഞ്ഞു. ശ്മശാനത്തില്‍ ഒരു കട്ടിലില്‍ കിടക്കുന്ന സാഹുവിനെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു.
രണ്ടാമത്തെ മകനായ ബേനുദറിനൊപ്പമാണ് സാഹു താമസിച്ചിരുന്നത്. കാലിലെ മുറിവ് അഴുകിയപ്പോള്‍ വീട്ടിനു പിന്നിലെ കാലിത്തൊഴുത്തില്‍ ചെന്ന് താമസിക്കാന്‍ മകന്‍ തന്നോട് പറഞ്ഞതായി സാഹു പറഞ്ഞു.
സാഹുവിന്റെ മറ്റ് മക്കള്‍ സംഭവത്തെ കുറിച്ച് അറിഞ്ഞ് നാട്ടിലെത്തി. ഇവരാണ് ഇപ്പോള്‍ സാഹുവിനെ പരിപാലിക്കുന്നത്.












Click it and Unblock the Notifications