ബോണസ് ശമ്പള പരിധി ഉയര്‍ത്തി
തിരുവനന്തപുരം: ബോണസിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിധി 5000 രൂപയില്‍ നിന്ന് 5500 രൂപയായി ഉയര്‍ത്തി.
കഴിഞ്ഞ മാര്‍ച്ച് 31 വരെ 5500 രൂപ ശമ്പളമുണ്ടായിരുന്നവര്‍ക്ക് 2500 രൂപ ബോണസായി ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്ത പരിധിക്കു മുകളിലുള്ള ശമ്പളമുള്ളവര്‍ക്കു 1000 രൂപയാണ് ഉത്സവബത്ത. ഓണം അഡ്വാന്‍സ് 500 രൂപയാണ്.
പെന്‍ഷന്‍കാര്‍ക്ക് 275 രൂപയും ഫാമിലി പെന്‍ഷന്‍കാര്‍ക്ക് 175 രൂപയും എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍ക്ക് 100 രൂപയും ഉത്സവബത്തയായി ലഭിക്കും.












Click it and Unblock the Notifications