കോള കമ്പനികളുടെ ഹര്‍ജികള്‍ ഡിവിഷന്‍ ബെഞ്ചിന് വിട്ടു
കൊച്ചി: കോള ഉത്പാദനത്തിനും വിതരണത്തിനും സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ പെപ്സിയും കൊക്ക കോളയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേസ് വെള്ളിയാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
പ്രശ്നം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് കോള കമ്പനികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റിസ് എസ്.സിരിജഗന്‍ ഹര്‍ജികള്‍ ചീഫ് ജസ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിനു വിട്ടത്.
കോള കമ്പനികള്‍ പ്രത്യേകമായി നല്‍കിയ ഹര്‍ജികള്‍ ആഗസ്ത് 21ന് ഫയലില്‍ സ്വീകരിച്ച കോടതി കോള നിരോധനം സ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു.












Click it and Unblock the Notifications