സര്‍ക്കാര്‍ തികഞ്ഞ പരാജയം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നൂറു ദിവസം തികയ്ക്കുന്ന എല്‍ഡിഎഫ് ഭരണം തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വേഗതയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 28 കര്‍ഷക ആത്മഹത്യകളും 11 കസ്റഡി മരണങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. സ്ത്രീ പീഡനവും വര്‍ധിച്ചു. കൂടുതല്‍ സമയവും പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രിമാര്‍ സമയം ചെലവഴിക്കുന്നത്.
ഖജനാവില്‍ ആയിരം കോടിയിലേറെ രൂപ മിച്ചമുണ്ടായിരുന്നിട്ടും ഖജനാവ് കാലിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ 4,655 ഒഴിവുകള്‍ മാത്രമാണ് എല്‍ഡിഎഫ് ഭരണത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്.
സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications