കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് സൈബര്‍ പൊലീസ് സ്റേഷന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനത്തെ ആദ്യത്തെ സൈബര്‍ പൊലീസ് സ്റേഷന്‍ രണ്ടു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡിജിപി രമണ്‍ ശ്രീവാസ്തവ പറഞ്ഞു.

എല്ലാ മാസവും സംസ്ഥാനത്തെ നാല് പൊലീസ് സ്റേഷനുകളില്‍ ജനങ്ങളുടെ അദാലത്ത് സംഘടിപ്പിക്കും. ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിനാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്.

മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ വനിതാ സെല്ല് സ്ഥാപിക്കുന്നതിനായി ശ്രമം നടന്നുവരികയാണ്. എല്ലാ പൊലീസ് സ്റേഷനുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനകള്‍ക്കു പുറമെ മിന്നല്‍ പരിശോധനകളും നടത്തും.

സ്ത്രീകളും കുട്ടികളും പട്ടികജാതി-പട്ടികവര്‍ഗക്കാരും പൊലീസ് സ്റേഷനുകളെ സമീപിച്ചാല്‍ അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നത് തടയുന്നതിനായി പൊലീസും എക്സൈസും ചേര്‍ന്ന് റെയ്ഡുകള്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X