പരാതിക്കാരി ഒരു അമ്മൂമ്മ: മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി പി.ജെ.ജോസഫിനെതിരെ പീഡന ആരോപണം ഉന്നയിച്ച സ്ത്രീ അറിഞ്ഞിടത്തോളം ഒരു അമ്മൂമ്മയാണെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം. സ്ത്രീപീഡന കേസുകളിലെ പ്രതികളെ കൈയാമം വച്ച് റോഡിലൂടെ നടത്തിക്കുമെന്ന് മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള വി.എസ്.അച്യുതാനന്ദനാണ് പരാതിക്കാരിയെ ഇങ്ങനെ പരിഹസിച്ചത്.
മന്ത്രിസഭായോഗത്തിനു ശേഷം ജോസഫ് വിവാദം അന്വേഷിക്കുന്നതു സംബന്ധിച്ച തീരുമാനം അറിയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
ആ കുട്ടിയുടെ ഭര്‍ത്താവിന്റെ പരാതി കിട്ടിയോ എന്ന വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോഴായിരുന്നു വി.എസിന്റെ ഈ പരിഹാസം. കുട്ടിയോ... അറിഞ്ഞിടത്തോളം അതൊരു അമ്മൂമ്മയാണെന്നാണ് കേട്ടത് എന്നായിരുന്നു പീഡനക്കേസുകളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവായിരിക്കെ ശക്തമായ പ്രക്ഷോഭങ്ങള്‍ നയിച്ച വി.എസിന്റെ കമന്റ്.












Click it and Unblock the Notifications