യുകെയില്‍ തിരുപ്പതി മാതൃകയില്‍ ക്ഷേത്രം
ലണ്ടന്‍: തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ നിര്‍മാണ മാതൃകയില്‍ യുകെയില്‍ ക്ഷേത്രം പണിതു. യൂറോപ്പിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണിത്.
ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസത്തെ പൂജകളും മറ്റ് ചടങ്ങുകളും നടക്കും. കരകൗശല വിദ്യയിലൂടെ ക്ഷേത്രത്തിന് മോടി പിടിക്കുന്നതിന്റെ അവസാന ഘട്ടമണ് ഇപ്പോള്‍ നടക്കുന്നത്.
ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള പൂജാരികള്‍ യുകെയിലെത്തി. ഈ ചടങ്ങുകളോടുനബന്ധിച്ച് 12 അടി ഉയരമുള്ള കൃഷ്ണപ്രതിമ സ്ഥാപിക്കും.
65 ലക്ഷം പൗണ്ട് ചെലവിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഭക്തരുടെ സംഭാവനയില്‍ നിന്നാണ് ഇത്രയും പണം സ്വരൂപിച്ചത്.












Click it and Unblock the Notifications