ഡോക്ടര്‍മാര്‍ സംവരണ സമരം പിന്‍വലിച്ചു
ദില്ലി: പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച സംവരണ ബില്‍ സ്റാന്റിംഗ് കമ്മിറ്റിക്കു വിട്ടതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും സമരം പിന്‍വലിച്ചു.
ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് തങ്ങള്‍ ആശങ്കപ്പെട്ടിരുന്നതെന്നും ബില്‍ മാറ്റിവച്ചത് തങ്ങളുടെ സമരത്തിന്റെ ഫലമാണെന്നും വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. സ്റാന്റിംഗ് കമ്മിറ്റി പരിശോധിച്ചതിനു ശേഷം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മാത്രമേ ബില്‍ പരിഗണനക്ക് വരാനിടയുള്ളൂ.
ബില്‍ സ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തെരുവ് പ്രക്ഷോഭം നിര്‍ത്തിവച്ചു. പാര്‍ലമെന്റ് മാര്‍ച്ചും വേണ്ടെന്നുവച്ചു.












Click it and Unblock the Notifications