ചന്ദ്രശേഖരറാവു നിരാഹാരം അവസാനിപ്പിച്ചു
ദില്ലി: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് ചന്ദ്രശേഖരറാവു രണ്ടു ദിവസമായി നടത്തിവരികയായിരുന്ന നിരാഹാസ സത്യാഗ്രഹം അവസാനിപ്പിച്ചു.
വ്യാഴാഴ്ച രാത്രി കേന്ദ്ര കൃഷിമന്ത്രി ശരത്പവാര്‍ റാവുവിനെ കണ്ട് നിരാഹാരം അവസാനിപ്പിക്കണമെന്ന ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ അഭ്യര്‍ഥന അറിയിച്ചതിനെ തുടര്‍ന്നാണ് സത്യാഗ്രഹം നിര്‍ത്തിയത്.
പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നത് വൈകിക്കുന്നതിലൂടെ കോണ്‍ഗ്രസ് കാണിക്കുന്ന ചതി തുറന്നുകാട്ടുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യമെന്ന് ടിആര്‍എസ് നേതാക്കള്‍ പറഞ്ഞു. ഈ ലക്ഷ്യം സാധിച്ചു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തങ്ങള്‍ തുറന്നുകാട്ടി. പൊതുമിനിമം പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് വ്യതിചലിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications