Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റേഡിയത്തില്‍ സ്പോര്‍ട്സിനു പകരം സിപിഎം റാലി

കണ്ണൂര്‍: കായിക മത്സരങ്ങള്‍ക്കു ഉപയോഗിക്കുന്ന മുനിസിപ്പല്‍ സ്റേഡിയത്തില്‍ സിപിഎം റാലി നടത്താനുള്ള നീക്കം വിവാദത്തില്‍. അധികാരമുപയോഗിച്ച് ഇതിനുള്ള അനുവാദം കിട്ടുന്നതിനുള്ള ശ്രമത്തിലാണ് സിപിഎം ജില്ലാ നേതൃത്വം.

മുനിസിപ്പല്‍ ജവാഹര്‍ സ്റേഡിയത്തില്‍ റാലി നടത്താനുള്ള സിപിഎമ്മിന്റെ ആവശ്യം മുനിസിപ്പല്‍ അധികൃതര്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം അനുവാദത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടിയത്.

കണ്ണൂര്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ കെ.സുധാകരന്‍ സിപിഎമ്മിന്റെ ഈ നീക്കത്തിനെതിരെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഫാക്സ് സന്ദേശം അയച്ചു. കായികേതര പ്രവര്‍ത്തനങ്ങള്‍ക്ക് സ്റേഡിയം ഉപയോഗിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഫാക്സ് അയച്ചത്.

2004 ഏപ്രിലിലില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റേഡിയം പുതുക്കിപണിതപ്പോള്‍ കായിക ആവശ്യങ്ങള്‍ക്കു മാത്രമേ സ്റേഡിയം ഉപയോഗിക്കാവൂവെന്ന് കൗണ്‍സിലും മുനിസിപ്പാലിറ്റിയും ധാരണയിലെത്തിയതായി സുധാകരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+