കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവയാനി പാലക്കാട് ചെയര്‍പേഴ്സണ്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണായി യുഡിഎഫിലെ സി.ദേവയാനിയെ ഹൈക്കോടതി നിയമിച്ചു. ചെയര്‍പേഴ്സണ്‍ സ്ഥാനം ഉടന്‍ ഏറ്റെടുക്കാന്‍ ദേവയാനിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ദേവയാനിയെ ചെയര്‍പേഴ്സണായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.എ.അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ തോട്ടത്തില്‍ ബി. രാധാകൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞ ചെയ്യാതിരുന്ന സിപിഎമ്മിലെ എ.കെ.ചന്ദ്രന്‍കുട്ടിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി തള്ളി. സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചുവെന്നതു കൊണ്ടു മാത്രം കൗണ്‍സിലറെ അയോഗ്യനാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭരണഘടനയും നിയമങ്ങളും അനുസരിച്ച് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് കിട്ടിയ രണ്ടാമത്തെയാളെ ചെയര്‍പേഴ്സണായി പ്രഖ്യാപിക്കുകയാണെന്ന് ഹൈക്കോടതി അറിയിച്ചു.

മെയ് 24നു നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും ബിജെപി വോട്ടുകള്‍ ലഭിച്ചുവെന്നതിന്റെ പേരില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം ഏറ്റെടുക്കാന്‍ ചന്ദ്രന്‍കുട്ടി വിസമ്മതിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X