ഇരിട്ടിയില്‍ വിദേശവനിതയെ ബന്ദിയാക്കി
ഇരിട്ടി: ഇരിട്ടിയില്‍ വിദേശവനിതയെ സിഐഎയുടെ ഏജന്റെന്ന് ആരോപിച്ച് ആദിവാസി വിമോചന മുന്നണി, ജനകീയ വിമോചന മുന്നണി പ്രവര്‍ത്തകര്‍ ബന്ദിയാക്കി.
ആറളം ഫാമില്‍ പഠനം നടത്തുന്ന നെതര്‍ലാന്റ് സ്വദേശി ലൂയിസയെയാണ് വെള്ളിയാഴ്ച ഇരിട്ടിയില്‍ അവര്‍ താമസിക്കുന്ന ടൂറിസ്റ് ഹോമില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍ ബന്ദിയാക്കിയത്. സംഘത്തില്‍ പതിമൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിടുകയും ജനകീയ വിചാരണ ചെയ്യുകയും ചെയ്തു. ദേഹോപദ്രവം ഏല്പിച്ചതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ ഇരിട്ടി പൊലീസ് കസ്റഡിയിലെടുത്തു.












Click it and Unblock the Notifications