കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ സമയമില്ല: ബിജെപി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 100 ദിവസത്തെ എല്‍ഡിഎഫ് ഭരണം എല്ലാ തരത്തിലും സമ്പൂര്‍ണ പരാജയമാണെന്ന് ബിജെപി വക്താവ് ബി.കെ.ശേഖര്‍ പറഞ്ഞു.

മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ സമയമില്ലാത്ത സ്ഥിതായണ്. പോളിറ്റ് ബ്യൂറോ, സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് അവര്‍ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ 100 ദിവസത്തില്‍ 42 ദിവസവും അവര്‍ പാര്‍ട്ടി കാര്യങ്ങള്‍ക്കാണ് നീക്കിവച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തെയും വിദ്യാഭ്യാസ, സാമ്പത്തിക നയങ്ങളെയും വിമര്‍ശിച്ച് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയും വാഗ്ദാനങ്ങളും പാലിക്കാന്‍ കഴിഞ്ഞില്ല.

എല്ലാ തരത്തിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. യുഡിഎഫ് സര്‍ക്കാരിന്റെ 20 അംഗങ്ങളുള്ള ജംബോ മന്ത്രിസഭയെ വിമര്‍ശിച്ച എല്‍ഡിഎഫ് 19 അംഗങ്ങളുള്ള മന്ത്രിസഭയാണ് രൂപീകരിച്ചത്.

സ്വര്‍ണക്കൂട്ടിലെ പക്ഷിയുടെ അവസ്ഥയാണ് അച്യുതാനന്ദന്റേത്. അധികാരമുണ്ടായിട്ടും നിര്‍ണായക പ്രശ്നങ്ങളില്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ പോരാടി അധികാരത്തിലെത്തിയ അച്യുതാന്ദനില്‍ ചില പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്നെ സമരം ചെയ്ത പല പ്രശ്നങ്ങളിലും ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു- ശേഖര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X