കേരളാ എക്സ്പ്രസില്‍ പെട്രോള്‍ ബോംബ്
പാലക്കാട്: തിരുവനന്തപുരം-ദില്ലി കേരള എക്സ്പ്രസില്‍ പെട്രോള്‍ ബോംബ് കണ്ടെത്തി. വ്യാഴാഴ്ച തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട തീവണ്ടി സേലത്തെത്തിയപ്പോഴാണ് ബോംബ് കണ്ടത്.
തീവണ്ടിയുടെ എസ് ഫോര്‍ കോച്ചിന്റെ ടോയ്ലറ്റില്‍ സോപ്പ് റാക്കിലാണ് മലയാളി സൈനികന്‍ പ്രമോദ് ബോംബ് കണ്ടെത്തിയത്. മദ്യകുപ്പിയില്‍ പെട്രോള്‍ നിറച്ച് തിരിവച്ചുണ്ടാക്കിയ ബോംബിനടുത്ത് തീപ്പെട്ടിക്കൊള്ളികളും എരിയുന്ന സിഗരറ്റുമുണ്ടായിരുന്നു.
തീവണ്ടിയില്‍ റെയില്‍വേ പൊലീസ് വിശദമായ പരിശോധന നടത്തി. മറ്റൊന്നും കണ്ടെത്താനായില്ല. സംഭവത്തെ തുടര്‍ന്ന് പാലക്കാട് റെയില്‍വെ ഡിവിഷന്‍ പരിധിയിലെ തീവണ്ടികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications