സ്വാശ്രയ പ്രവേശനം 50:50
ദില്ലി: സംസ്ഥാനത്തെ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ 50:50 എന്ന അനുപാതത്തില്‍ ഈ വര്‍ഷം പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
മാനേജ്മെന്റുകള്‍ക്ക് നല്‍കിയിട്ടുള്ള 50 ശതമാനം സീറ്റുകളില്‍ 30 ശതമാനത്തില്‍ പ്രവേശനം നടത്തുന്നതില്‍ മാനേജ്മെന്റുകള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്യ്രമുണ്ടാകും. ബാക്കി വരുന്ന 20 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം ജസ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്കും പരിശോധിക്കാമെന്ന് വിധിയില്‍ വ്യക്തമാക്കി. മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനപരീക്ഷയിലെ ക്രമക്കേട് പരിശോധിച്ച് സപ്തംബര്‍ എട്ടിനകം തീരുമാനമെടുക്കാന്‍ മുഹമ്മദ് കമ്മിറ്റിയോട് സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
സര്‍ക്കാരും മാനേജ്മെന്റും പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളില്‍ കുറച്ചു പേര്‍ക്ക് സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സീറ്റ് നഷ്ടമാകും. സ്വാശ്രയ കോളജുകളില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തിയ 63 ശതമാനം സീറ്റുകളില്‍ 13 ശതമാനം സീറ്റുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നഷ്ടമാകും. മുഹമ്മദ് കമ്മിറ്റി ക്രമേക്കട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് പ്രവേശനം നല്‍കിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്കും സീറ്റ് നഷ്ടപ്പെട്ടേക്കും.
പ്രവേശന പരീക്ഷ സംബന്ധിച്ച് എന്തെങ്കിലും ക്രമകേടുണ്ടെന്ന് കണ്ടെത്തിയാല്‍ പി.എ. മുഹമ്മദ് കമ്മിറ്റിയെ സര്‍ക്കാരിനും വിദ്യാര്‍ഥികള്‍ക്കും സമീപിക്കാം. അതേ സമയം ഫീസ് ഘടന സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായി ഒന്നു പറഞ്ഞില്ല.












Click it and Unblock the Notifications