ഡോക്ടര്‍മാരുടെ ഒഴിവുകള്‍ 31-നകം നികത്തും: മന്ത്രി
തളിപ്പറമ്പ്: ആഗസ്ത് 31നകം സംസ്ഥാനത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു.
കേരളത്തിലെ 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ മാതൃകാ ആശുപത്രികളാക്കി ഉയര്‍ത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ശ്രീമതി പറഞ്ഞു. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തളിപ്പറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഒരു ഡോക്ടറെങ്കിലുമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ ഇനിയുണ്ടാവില്ല. നഴ്സുമാരുടെ ഒഴിവുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തി വരികയാണ്.
കണ്ണ് ദാനം ചെയ്യുന്നത് മുമ്പൊക്കെ സങ്കല്പിക്കാന്‍ പോലുമാകാത്ത കാര്യമായിരുന്നെങ്കിലും ഇന്ന് ആ സ്ഥിതി മാറി. നേത്രദാനത്തിന് എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications