വിമാന വിവാദം: പരാതിക്കാരി ഹാജരാകണം
കൊച്ചി: വിമാനത്തില്‍ വച്ച് തന്നോട് മന്ത്രി പി.ജെ.ജോസഫ് അപമര്യാദയായി പെരുമാറിയെന്ന് പരാതി നല്‍കിയ വനിതയും ഭര്‍ത്താവും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്.
ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് ഈ നിര്‍ദേശം നല്‍കിയത്. നിയമ സഹായ വേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരാതിക്കാരിയും ഭര്‍ത്താവും സപ്തംബര്‍ 12നകം കോടതിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിയമ സഹായ വേദി ചെയര്‍മാന്‍ അഡ്വ. സ്റീഫന്‍ റൊസാരിയോ വെള്ളിയാഴ്ച ഹര്‍ജി നല്‍കിയത്. സംഭവം നടന്ന വിമാനം ലാന്റ് ചെയ്ത നെടുമ്പാശേരി വിമാനത്താവളം ചെങ്ങമനാട് പൊലീസ് സ്റേഷന്റെ പരിധിയിലായതിനാല്‍ അവിടെ കേസ് രജിസ്റര്‍ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.












Click it and Unblock the Notifications