വിമാന വിവാദം: തെളിവെടുപ്പ് നടത്തി
കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് വിമാനത്തില്‍ വച്ച് സഹയാത്രികയെ അപമാനിച്ചുവെന്ന കേസില്‍ ഐജി ബി. സന്ധ്യ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി ഐജി പ്രാഥമിക തെളിവെടുപ്പ് നടത്തി.
ആഗസ്ത് മൂന്നിന് സംഭവം നടന്നതായി പറയുന്ന ചെന്നൈ- കൊച്ചി കിംഗ്ഫിഷര്‍ വിമാനം ഇവര്‍ പരിശോധിച്ചു. സീറ്റ് ഘടനയും സീറ്റുകള്‍ക്കിടയിലെ അകലവുമെല്ലാം പരിശോധിച്ചു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു.
സ്ത്രീയുടെ പരാതി ലഭിച്ചുവെന്ന് പറഞ്ഞ പൈലറ്റ് ഷാജി മാത്യുവിനെയും എയര്‍ഹോസ്റസുമാരെയും ഡ്യൂട്ടിയില്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചെയ്യാനായില്ല.
അന്നേ ദിവസം എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിലുണ്ടായിരുന്ന കിംഗ്ഫിഷര്‍ കേരള മാനേജര്‍ അനില്‍ ശ്രീനിവാസന്‍ തനിക്ക് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എയര്‍പോര്‍ട്ടിന്റെ ചുമതലയുണ്ടായിരുന്ന ചങ്ങമനാട് സിഐയില്‍ നിന്നും തനിക്ക് യാതൊരു വിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കി.












Click it and Unblock the Notifications