തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ചിന് ധാരണ
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാന്‍ ധാരണയായി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ. ബാലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആഗസ്ത് 22ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയും ചീഫ് ജസ്റിസും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, നിയമമന്ത്രി എം. വിജയകുമാര്‍, അഡ്വക്കേറ്റ് ജനറല്‍ വി.പി. സുധാകരപ്രസാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
വളരെക്കാലമായുള്ള ഒരു ആവശ്യമായിരുന്നു തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുകയെന്നത്. സര്‍ക്കാര്‍ എതിര്‍കക്ഷികളായി വരുന്ന കേസുകളിലെല്ലാം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരാണ് കോടതിയില്‍ ഹാജരാകേണ്ടി വരിക. ഇതിനായി ഇവര്‍ കൊച്ചിയില്‍ പോകുമ്പോള്‍ സെക്രട്ടേറിയറ്റില്‍ ഭരണപരമായി തീരുമാനം എടുക്കേണ്ട പല കാര്യങ്ങളിലും കാലതാമസം ഉണ്ടാവാറുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനാണ് തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബഞ്ച് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്.
ഹൈക്കോടതിയിലെ തന്നെ ഒരു വിഭാഗം അഭിഭാഷകരുടെ പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരത്ത് ബഞ്ച് വരാന്‍ താമസിക്കുന്നതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.












Click it and Unblock the Notifications