സീറ്റ് നിറയുന്നതുവരെ എല്ലാ സ്റോപ്പിലും നിര്‍ത്തും
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റുകള്‍ നിറയുന്നത് വരെ എല്ലാ സ്റോപ്പിലും നിര്‍ത്തി ആളുകളെ കയറ്റാന്‍ നിര്‍ദേശം നല്‍കിയതായി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വി.കെ.സോമരാജന്‍ പറഞ്ഞു.
സൂപ്പര്‍ഫാസ്റ്, ലിമിറ്റഡ് സ്റോപ് ബസുകള്‍ക്കും ഇത് ബാധകമാണ്. കോര്‍പ്പറേഷന്റെ നഷ്ടം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഈ തീരുമാനത്തോട് തൊഴിലാളികള്‍ സഹകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സോമരാജന്‍ പറഞ്ഞു.
രാത്രിയില്‍ 25 ശതമാനം അധികചാര്‍ജ് ഈടാക്കാനും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നഷ്ടത്തിലോടുന്ന 2000 സര്‍വീസുകള്‍ നിര്‍ത്തുകയോ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുകയോ ചെയ്യും. എന്നാല്‍ മലബാര്‍ മേഖലയില്‍ നിന്നും ഒറ്റ ബസുകള്‍ പോലും പിന്‍വലിക്കില്ല.
ദിവസ വേതനം വാങ്ങുന്ന തൊഴിലാളികളുടെ എണ്ണം കുറയ്ക്കും. ആറ് മാസത്തിനുള്ളില്‍ 45 ഡിപ്പോകളില്‍ കൂടി ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്താനുള്ള തീരുമാനം നടപ്പായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ലാഭിക്കാം. ഏകദേശം 200 ബസുകളാണ് ഇങ്ങനെ ഓടിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിനായി സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്നും സോമരാജന്‍ പറഞ്ഞു.












Click it and Unblock the Notifications