Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: സര്‍ക്കാര്‍ കൈകടത്തരുതെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളില്‍ കൈകടത്തുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശബരിമല ദര്‍ശനത്തില്‍ സ്ത്രീപുരുഷ സമത്വം വേണമെന്ന് വാദിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ആചാരങ്ങള്‍ വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ഇക്കാര്യത്തില്‍ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ അടിച്ചേല്പിക്കുന്നത് അപഹാസ്യമാണ്.

ആചാരാനുഷ്ഠാനങ്ങളില്‍ ഭേദഗതി വരുത്താന്‍ നോക്കുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ ജോലി- ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവിതാംകൂര്‍ എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം തിരുവനന്തപുരം ഹിന്ദുമത ഗ്രന്ഥശാലാ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്തര്‍ക്ക് ഇടത്താവളം നിര്‍മിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരും തുടരണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+