Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് ഇന്ത്യക്കാര്‍ക്കുള്ള എച്ച്1-ബി വിസകള്‍ വര്‍ധിപ്പിക്കുന്നു

ദില്ലി: ഇന്ത്യക്കാര്‍ക്കുള്ള എച്ച്-1 ബി വിസകള്‍ 25 ശതമാനം വര്‍ധിപ്പിക്കാന്‍ യുഎസ് ആലോചിക്കുന്നു. വിസ അപേക്ഷകളിന്മേല്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്പിക്കുന്നതിന്റെ കാലതാമസം കുറയ്ക്കാനും ആലോചിക്കുന്നുണ്ട്.

വിസ നിഷേധിക്കുന്നതിന് മതം മാനദണ്ഡമാകുന്നില്ലെന്ന് പുതുതായി നിയമിതനായ യുഎസ് കോണ്‍സുലാര്‍ അഫയേഴ്സ് മന്ത്രി പീറ്റര്‍ ജി. കേസ്റ്നര്‍ വ്യക്തമാക്കി.

എച്ച്-1 ബി വിസകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസാണ് അന്തിമതീരുമാനമെടുക്കേണ്ടത്. അതേ സമയം വിസകളുടെ 25 ശതമാനം കൂട്ടിയാലും അത് അപര്യാപ്തമാണെന്ന് കേസ്റ്നര്‍ പറഞ്ഞു.

എച്ച്-1 ബി വിസ ലഭിക്കുന്നവര്‍ക്ക് ഒരു യുഎസ് കമ്പനിയില്‍ ആറ് വര്‍ഷം വരെ ജോലി ചെയ്യാം.

യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്ന് കേസ്റനര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ വിസാ അപേക്ഷയിന്മേല്‍ തീര്‍പ്പ് കല്പിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാനുല്ള ശ്രമത്തിലാണ് യുഎസ് എംബസി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+