Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ വര്‍ധിക്കുന്നു

പണാജി: ഗോവയില്‍ പുരുഷന്‍മാര്‍ സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെടുന്നത് ഏറിവരുന്നു. സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനകള്‍ ഇത്തരം വിവാഹങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗോവയില്‍ 25 പുരുഷ ദമ്പതികളാണ് വിവാഹിതരായത്. ഇവര്‍ക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നില്ലെങ്കിലും ഇത്തരം വിവാഹങ്ങള്‍ ഗോവയില്‍ ഏറിവരികയാണ്.

സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പ് ഭയന്ന് ഈ വിവാഹങ്ങളെല്ലാം രഹസ്യമായാണ് നടത്തിയതെന്ന് സ്വവര്‍ഗരതിക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹമസഫര്‍ ട്രസ്റ് എന്ന സംഘടനയുടെ വിശാന്ത് ചോദാങ്കര്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹം ചെയ്ത ചോദാങ്കര്‍ പറയുന്നത് സാധാരണ വിവാഹങ്ങളേക്കാള്‍ പരസ്പര വിശ്വാസം സ്വവര്‍ഗ വിവാഹങ്ങളിലുണ്ടെന്നാണ്.

ഏതാനു വര്‍ഷം മുമ്പ് ഗോവയിലെ അറിയപ്പെടുന്ന ഒരു പുരുഷ ഫാഷന്‍ ഡിസൈനര്‍ മറ്റൊരു പുരുഷനെ വിവാഹം ചെയ്തു. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ സ്വവര്‍ഗ വിവാഹം.

സമൂഹത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ സ്വവര്‍ഗ ദമ്പതികള്‍ തങ്ങളുടെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. ദമ്പതികള്‍ പരസ്പരം കാണുന്നത് പകല്‍ വേളകളില്‍ മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+