Get Updates
Get notified of breaking news, exclusive insights, and must-see stories!

അത്തച്ചമയാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തിനു ശേഷം നടന്ന ഘോഷയാത്ര വിവിധ കലാരൂപങ്ങള്‍ അണിനിരന്ന ദൃശ്യവിരുന്നായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറു കണക്കിന് കലാകാരന്‍മാര്‍ ഘോഷയാത്രയ്ക്കായി അണിനിരന്നു.

മുന്‍കാലത്ത് കൊച്ചി രാജാവാണ് അത്തച്ചമയ ഘോഷയാത്രയില്‍ എഴുന്നള്ളിയിരുന്നത്. പിന്നീട് അത് ജനകീയ സമിതി നേതൃത്വം നല്‍കുന്ന അത്തച്ചമയ ഘോഷയാത്രയായി.

ഞായറാഴ്ച വൈകീട്ട് 6.30ന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ നടക്കുന്ന കലാസന്ധ്യ സാംസ്കാരിക മന്ത്രി എം.എ.ബേബി ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+