ജോസഫിന് കരിങ്കൊടി; നേതാവിന് ജീപ്പ് തട്ടി
തൊടുപുഴ: വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികയെ പീഡിപ്പിച്ചുവെന്ന ആരോപണ വിധേയനായ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫിനെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ജീപ്പ് ഇടിച്ചിട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തൊടുപുഴയില്‍ പാവപ്പെട്ടവര്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.ജെ.ജോസഫ്. ഈ സമയത്താണ് വിമാന വിവാദവുമായി ബന്ധപ്പെട്ട മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്.
തൊടുപുഴ നഗരസഭാംഗം ജാഫര്‍ ഷെരീഫിനെയാണ് പൊലീസ് ജീപ്പ് ഇടിച്ചിട്ടത്. ഇടിയേറ്റ് നിലത്ത് വീണ ജാഫറിന് തലയ്ക്ക് നിസാര പരിക്കേറ്റു. ഇത് സംഘര്‍ഷത്തിനിടയാക്കി. അപകടം നടന്നിട്ടും പൊലീസ് ജീപ്പിലുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറോ മറ്റ് പൊലീസുകാരോ ഇറങ്ങാത്തതും പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. ജാഫറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.












Click it and Unblock the Notifications