ആഴ്ചയിലൊരിക്കല്‍ സ്കൂളുകളില്‍ കൈത്തറി യൂണിഫോം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ കൈത്തറി യൂണിഫോം ഏര്‍പ്പെടുത്തുമെന്ന് വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു.
അതേ സമയം കൈത്തറി ധരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. തുടകത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലെ 17 ലക്ഷം കുട്ടികള്‍ക്കിടയിലായിരിക്കും ഈ പരിപാടി നടപ്പാക്കുന്നത്. താമസിയാതെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലും ഈ പരിപാടി നടപ്പാക്കാനാവുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് കൈത്തറി ഉണ്ടാക്കുന്ന 50,200 നെയ്ത്തറികളില്‍ ഭൂരിഭാഗവും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാണ്. കൈത്തറി ഉത്പാദനത്തിന്റെ 54 ശതമാനം തെക്കന്‍ കേരളത്തിലും 32 ശതമാനം വടക്കന്‍ കേരളത്തിലും ബാക്കി മറ്റ് ഭാഗങ്ങളിലുമാണ് നടക്കുന്നത്.












Click it and Unblock the Notifications