മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം: ജോസഫ്
കുമളി: മുല്ലപ്പെരിയാറില്‍ പഴയ ഡാമിനു പകരം പുതിയ ഡാം നിര്‍മിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം സുരക്ഷിതമല്ലാത്തതിനാല്‍ ഡാമിലെ ജലനിരപ്പ് 110 അടിയാക്കാന്‍ വനത്തിലൂടെ പുതിയ കനാലുണ്ടാക്കി അധികമുള്ള ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡാം പരിശോധിക്കാന്‍ കേരളത്തിന്റെ ഉദ്യോഗസ്ഥരെ തമിഴ്നാട് അനുവദിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയത്. ഇടുക്കി ജില്ലാ പ്രസിഡന്റ്, പ്രാദേശിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications