സ്വാശ്രയ നഴ്സിംഗ് പ്രവേശന പരീക്ഷ തുടങ്ങി
തിരുവനന്തപുരം: സ്വാശ്രയ നഴ്സിംഗ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ തുടങ്ങി.
കൊച്ചിയില്‍ നാലും കൊല്ലത്ത് രണ്ടും കോഴിക്കോട് ഒന്നും കേന്ദ്രങ്ങളിലായാണ് പരീക്ഷ. പരീക്ഷാ നടപടികള്‍ നിരീക്ഷിക്കാനായി ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി 16 നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനാവശ്യമായ നടപടികളെടുക്കാനും മൂല്യനിര്‍ണയത്തിന് മേല്‍നോട്ടം നടത്താനുമാണ് നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് റാങ്ക് പട്ടിക കമ്മിറ്റിക്ക് നല്‍കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications