സ്മാര്‍ട്ട് സിറ്റി: 210 ഏക്കര്‍ പാട്ടത്തിനു നല്‍കും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന അന്തിമ നിര്‍ദേശങ്ങളടങ്ങിയ കരട് കരാര്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് കൈമാറി.
സ്മാര്‍ട്ട് സിറ്റിക്കായി സെന്റിന് 35,000 രൂപ നിശ്ചയിച്ച് 210 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കാമെന്നാണ് കരാറിലെ വ്യവസ്ഥ. 25 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക. സ്ഥലവിലയായി 83 കോടി രൂപ ഡിഐസി നല്‍കണം.
കിന്‍ഫ്രയുടെ പത്തേക്കര്‍ സ്ഥലം, കെഎസ്ഇബിയുടെ 100 ഏക്കര്‍, സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ഏറ്റെടുത്ത 100 ഏക്കര്‍ എന്നിവയുള്‍പ്പെടെ 210 ഏക്കറാണ് നല്‍കുക. ഈ നൂറ് ഏക്കറിന് 47 കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങള്‍ക്ക് സെന്റിന് 35,000 രൂപയാണ് വില.
10 വര്‍ഷം കൊണ്ട് 90,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് കരട് കരാറില്‍ പറയുന്നുണ്ട്. 25 വര്‍ഷത്തിനു ശേഷം കരാര്‍ പുതുക്കുമ്പോള്‍ അപ്പോഴത്തെ വ്യവസ്ഥകള്‍ അനുസരിച്ച് വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കുന്ന വിധത്തിലാണ് കരാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications