പുതിയ വിദേശകാര്യമന്ത്രിയെ നിയമിക്കും
ദില്ലി: സപ്തംബര്‍ 20ന് യുഎന്‍ ജനറല്‍ അസംബ്ലി ചേരുന്നതിനു മുമ്പ് പുതിയ വിദേശകാര്യമന്ത്രിയെ നിയമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു.
വോള്‍കര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് നട്വര്‍സിംഗ് രാജിവച്ചതിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്നത്.
പുതിയ വിദേശകാര്യമന്ത്രിയായി മൂന്നു പേരെയാണ് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്- രാജ്യസഭാംഗം കരണ്‍സിംഗ്, മഹാരാഷ്ട്ര ഗവര്‍ണര്‍ എസ്.എം.കൃഷ്ണ, ശാസ്ത്ര സാങ്കേതിക മന്ത്രി കപില്‍ സിബല്‍. നൈനിത്താളില്‍ സപ്തംബറില്‍ നടക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിനു ശേഷം മിക്കവാറും മന്ത്രിസഭാ പുന:സംഘടനയുണ്ടായേക്കും. പുതിയ വിദേശകാര്യമന്ത്രിയെയും അപ്പോള്‍ നിയമിച്ചേക്കും.
വിദേശകാര്യമന്ത്രിയായി പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജിയുടെ പേരും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വന്നിരുന്നു. അദ്ദേഹം വിദേശകാര്യമന്ത്രി സ്ഥാനം സ്വീകരിക്കാനിടയില്ലെന്നതിനാല്‍ ആ നിര്‍ദേശം ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications