സുനാമി ബാധിതര്‍ക്ക് യന്ത്രവത്കൃത ബോട്ടുകള്‍
കൊച്ചി: ആറാട്ടുപുഴയിലെ സുനാമി ബാധിതരുടെ കുടുംബങ്ങള്‍ക്ക് യന്ത്രവത്കൃത ബോട്ടുകള്‍ ഫിഷറീസ് മന്ത്രി എസ്.ശര്‍മ കൈമാറി. കൊച്ചിയിലാണ് ചടങ്ങ് നടന്നത്.
രണ്ടര ലക്ഷം രൂപ വീതം വില വരുന്ന പത്ത് യന്ത്രവത്കൃത ബോട്ടുകളാണ് കൈമാറിയത്. 100 കുടുംബങ്ങള്‍ക്ക് ഈ ബോട്ടുകള്‍ ഉപജീവനമാര്‍ഗമാവും. കൊച്ചിന്‍ മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബാണ് ബോട്ടുകള്‍ സംഭാവന ചെയ്തത്.
ചെല്ലാനത്തെ സുനാമി ബാധിതര്‍ക്ക് ആറ് വീടുകള്‍ നിര്‍മിക്കാനായി സര്‍ക്കാര്‍ 65 സെന്റ് സ്ഥലം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications