കസ്റഡി മരണം: അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയില്ല
കൊച്ചി: കസ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കസ്റഡി മരണങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആറ്റിങ്ങല്‍ സ്വദേശി സബീര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പാേേഴാണ് അന്വേഷണത്തിന് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയത്.
നിരവധി കേസുകള്‍ ഇപ്പോള്‍ തന്നെ കോടതിയില്‍ കെട്ടികിടക്കുകയാണെന്നും ജഡ്ജിമാരില്ലാത്തത കോടതിയുടെ നടപടിക്രമങ്ങളെ ബാധിക്കുന്നുണ്ടെന്നും ചീഫ് ജസ്റിസ് വി.കെ.ബാലി, എം.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.
സെഷന്‍സ് ജഡ്ജിമാരെ വിട്ടുതരുന്നതിന് എതിര്‍പ്പില്ലെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് സഹജഡ്ജിമാരുമായി കൂടിയാലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനം പറയാനാവൂവെന്നും അറിയിച്ചു.












Click it and Unblock the Notifications