കൂടുതല്‍ ഇളവ് നല്‍കാനാവില്ല: മന്ത്രി
തൃശൂര്‍: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ പ്രഫഷണല്‍ കോളജുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പറഞ്ഞു.
സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ ഇപ്പോള്‍ തന്നെ കുറച്ച് ഫീസാണ് ഈടാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ബിജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ വായ്പ നിരീക്ഷിക്കുന്നതിന് കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ബാങ്കിന്റെ ഉദാസീനതയാണ് ബിജിയുടെ കാര്യത്തിലുണ്ടായത്. ഇക്കാര്യത്തില്‍ ബാങ്കിന് വീഴ്ച വന്നോയെന്ന കാര്യം അന്വേഷിക്കും.
അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബിജിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. ബിജിയുടെ അനുജത്തിയുടെ പഠനം പൂര്‍ത്തിയായ ശേഷം അവര്‍ക്ക് ജോലി നല്‍കുന്ന കാര്യവും പരിഗണിക്കും.
യുഡിഎഫ് വിദ്യാഭ്യാസ നയത്തിന്റെ അവസാന ഇരയാണ് ബിജിയെന്നും എം.എ.ബേബി പറഞ്ഞു.












Click it and Unblock the Notifications