ഭൂവിനിയോഗ നിയമം ഉടന്‍: മന്ത്രി
പാലക്കാട്: അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭൂവിനിയോഗ നിയമം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
വയല്‍ നികത്തലും മണലൂറ്റലും വയലുകളിലെ നാണ്യവിളകൃഷിയും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട് ടൗണ്‍ഹാള്‍ അനക്സില്‍ കൃഷിവകുപ്പിന്റെ നെല്ല് സംഭരണ സഹായവിതരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടമാണെങ്കിലും നെല്‍കൃഷി നിലനിര്‍ത്തണം. ഡിസംബറോടെ സംസ്ഥാനത്ത് നെല്ല് ബോര്‍ഡ് നിലവില്‍ വരും. പ്രകൃതിദുരന്തങ്ങള്‍ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കെടുതികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സമഗ്രമായ മാതൃകാ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications