നെല്ല് എട്ടര രൂപയ്ക്ക് സര്‍ക്കാര്‍ സംഭരിക്കും
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പരേഷന്‍ കര്‍ഷകരില്‍ ഒനിന്ന് നേരിട്ട് നെല്ല് സംഭരിക്കും. ഇടനിലക്കാരെ ഒഴിവാക്കി ഒരു കിലോഗ്രാമിന് എട്ടര രൂപ നിരക്കിലായിരിക്കും നെല്ല് സംഭരിക്കുകയെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഏതു പാടത്തെ നെല്ലാണെന്നും ആരുടെ നെല്ലാണെന്നും വ്യക്തമാക്കുന്ന രേഖ ഹാജരാക്കിയാല്‍ ഉടന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കാനാവശ്യമായ തുക സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications