Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരണ്യ കേസ്: പ്രതിക്ക് 7 വര്‍ഷം കഠിനതടവ്

കോഴിക്കോട്: പെണ്‍കുട്ടിയെ നടുറോഡില്‍ അപമാനിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനടതവും 25,000 രൂ പിഴയും ശിക്ഷ. വടകരയില്‍ ശരണ്യ എന്ന പെണ്‍കുട്ടിയെ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലാണ് പുതുപ്പണം കോട്ടക്കല്‍ വാഴെക്കൊയിലോത്ത് ഫൈസലിന് (31) കോഴിക്കോട് അതിവേഗ കോടതി ജഡ്ജി എന്‍.കകുട്ടിക്കൃഷ്ണന്‍ ശിക്ഷ വിധിച്ചത്.

2005 ജൂണില്‍ 19ന് നിരത്തില്‍ വച്ച് ശരണ്യയെന്ന പെണ്‍കുട്ടിയെ അപമാനിച്ചുവെന്നാണ് കേസ്. വില്ല്യാപള്ളിയിലെ ഒരു സമാന്തര കോളജില്‍ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ശരണ്യ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ നടുറോഡില്‍ വച്ച് ഫൈസല്‍ കയറിപ്പിടിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ശരണ്യ വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ കഠിന തടവും മാനഭംഗപ്പെടുത്തിയതിന് രണ്ട് വര്‍ഷത്തെ സാധാരണ തടവുമാണ് കോടതി വിധിച്ചത്. രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

താനാണ് കുടുംബത്തിന്റെ ഏക ആശ്രയമെന്നും തന്നെ ശിക്ഷിക്കരുതെന്നുമുള്ള ഫൈസലിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+