കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാറ്റ് ലോട്ടറി ചൊവാഴ്ച മുതല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വാറ്റ് ലോട്ടറി ചൊവാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാറ്റ് ലോട്ടറി തുടങ്ങുന്നത്.

ആയിരം രൂപയ്ക്കും അതിന് മുകളിലുമുള്ള ബില്ലുകള്‍ക്കാണ് വാറ്റ് ലോട്ടറി കൂപ്പണ്‍ ലഭിക്കുക. ഒരു മാസത്തിനുള്ളില്‍ ആയിരം രൂപയുടെ സാധനങ്ങള്‍ ഒരു കടയില്‍ നിന്നു തന്നെ വാങ്ങിയാലും വാറ്റ് ലോട്ടറി കൂപ്പണ്‍ കിട്ടും. ലോട്ടറിയില്‍ പ്രത്യേക സ്ഥാനത്ത് ചുരണ്ടി നോക്കിയാല്‍ സമ്മാനം ഉണ്ടോയെന്നറിയാം.

കോംപൗണ്ടിംഗ് നികുതി സമ്പ്രദായമുള്ള ഉത്പന്നങ്ങളെ വാറ്റിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് ആരോഗ്യ സുരക്ഷാ പദ്ധതി ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X